|    Sep 26 Wed, 2018 8:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്ന് രാജ് താക്കറെ

Published : 31st August 2018 | Posted By: kasim kzm

മുംബൈ: വിവിപാറ്റ് യന്ത്രങ്ങളോ അല്ലെങ്കില്‍ ബാലറ്റ് പേപ്പര്‍ സമ്പ്രദായമോ ലഭ്യമാക്കുന്നതുവരെ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്. 2014നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2014നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി നിയോജകമണ്ഡലങ്ങളില്‍ എംഎന്‍എസിന്റെ നഗരസഭാംഗങ്ങളും എംഎല്‍എമാരും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചിട്ടും പരാജയപ്പെട്ടു. നിരവധി ഇടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടും ലഭിച്ചില്ല. അതെങ്ങനെ സംഭവിക്കും? താക്കറെ കത്തില്‍ ചോദിച്ചു.
ഒന്നാംലോക രാജ്യങ്ങളായ യുഎസ്, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍, കൊറിയ തുടങ്ങിയവ വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കുകയും ബാലറ്റ് സമ്പ്രദായം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, നൈജീരിയ, വെനിസ്വേല തുടങ്ങിയവ മാത്രമാണ് ഇപ്പോഴും വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. തര്‍ക്കമുള്ള ഈ രീതിക്കായി നാം എന്തുകൊണ്ടാണ് നിര്‍ബന്ധിക്കുന്നത്? അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്നതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് താക്കറെ കത്തിനൊപ്പം രാഷ്ട്രീയ നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss