|    Jan 19 Fri, 2018 11:27 am
FLASH NEWS

പാര്‍ട്ടികള്‍ കൈകോര്‍ത്തതുകൊണ്ട് മാത്രം ബിജെപിയെ എതിര്‍ക്കാനാവില്ല: മുഹമ്മദ് റിയാസ്

Published : 7th October 2017 | Posted By: fsq

 

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൈകോര്‍ത്തത് കൊണ്ടുമാത്രം ബിജെപിയെ എതിര്‍ക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈകോര്‍ക്കേണ്ടത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധന സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തതും ആഗോളവല്‍ക്കരണവുമായി മുന്നോട്ടുപോയതും തെറ്റാണെന്നു പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ്സുമായി യോജിച്ച് ബിജെപിക്കെതിരേ സമരം ചെയ്യാന്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഹമ്മദ് സിറാജ്, ഷാജര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day