|    Jan 18 Wed, 2017 3:03 am
FLASH NEWS

പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാല്‍സംഗം: മുഖ്യപ്രതി അറസ്റ്റില്‍

Published : 1st October 2016 | Posted By: SMR

കൊല്‍ക്കത്ത: നാലുവര്‍ഷം മുമ്പ് നടന്ന പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാല്‍സംഗ കേസിലെ മുഖ്യപ്രതിയെ കൊല്‍ക്കത്ത പോലിസ് ഉത്തര്‍പ്രദേശിലെ ഗാസിയ ബാദില്‍ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി കാദര്‍ ഖാന്‍, കൂട്ടുകാരന്‍ അലി ഖാന്‍ എന്നിവരെയാണ് കൊല്‍ക്കത്ത പോലിസിലെ പ്രത്യേക സംഘം ഡല്‍ഹി പോലിസിന്റെ സഹായത്തോടെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
2012 ഫെബ്രുവരി ആറിനാണ് കൊല്‍ക്കത്ത നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള നിശാക്ലബ്ബില്‍ നിന്ന് സ്ത്രീയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു കാറില്‍ കയറ്റിയ ശേഷം കൂട്ടബലാല്‍സംഗം ചെയ്തത്. സ്ത്രീക്ക് പിന്നീട് ഒമ്പത് മാസം കഴിഞ്ഞ് മെനിഞ്ചസ് പിടിപെട്ടു മരിച്ചു.
കേസില്‍ അഞ്ചു പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അവരിപ്പോള്‍ ജയിലില്‍ 10 വര്‍ഷത്തെ കഠിനതടവ് അനുഭവിക്കുകയാണ്. അന്ന് ഒളിവില്‍ പോയ മുഖ്യപ്രതിയടക്കം രണ്ടുപേരെ കണ്ടെത്താന്‍ പോലിസ് ശ്രമിച്ചുവരികയായിരുന്നു.
ബംഗ്ലാദേശിലേക്ക് കടന്ന ഇവര്‍ അടുത്തിടെ ഇന്ത്യയിലെത്തിയതായി പോലിസ് അറിഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും പോലിസ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ബലാല്‍സംഗത്തിനിരയായ സ്ത്രീ പോലിസില്‍ പരാതി നല്‍കിയപ്പോള്‍ കേസ് കെട്ടിച്ചമച്ചതാണെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവന വിവാദമായിരുന്നു.
കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പോലിസ് ജോയന്റ് കമ്മീഷണര്‍ ദമയന്തി സെന്നിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക