|    Jun 21 Thu, 2018 5:50 pm
FLASH NEWS

പാര്‍ക്ക് ചെയ്ത സ്വകാര്യ ബസ് തല്ലി തകര്‍ത്തു

Published : 7th June 2018 | Posted By: kasim kzm

കാക്കനാട്: സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത സ്വകാര്യ ബസ് തല്ലി തകര്‍ത്തു. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം.
തൃക്കാക്കര നഗര സഭയ്ക്ക് സമീപത്തെ സ്റ്റാന്റില്‍ ചൊവ്വാഴ്ച രാത്രി ട്രിപ്പ് അവസാനിപ്പിച്ച് ബസ്സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത റൈഹാന്‍ ബസാണ് സാമൂഹികവിരുദ്ധരുടെ ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ ബസ്സിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര പോലിസില്‍ പരാതി നല്‍കി.
അതേസമയം ബസ് ജീവനക്കാര്‍ക്ക് സമയത്തെച്ചൊല്ലി ഫോര്‍ട്ടുകൊച്ചി- പുക്കാട്ടുപടി റൂട്ടിലോടുന്ന മറ്റൊരു ബസ് ജീവനക്കാരുമായി തര്‍ക്കം പതിവാണ്.
കഴിഞ്ഞ ദിവസവും റൂട്ടില്‍ വാക്ക്തര്‍ക്കവും വെല്ലുവിളിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാവാം ആക്രമണമെന്ന് പോലിസ് സംശയിക്കുന്നു. ബസ് സ്റ്റാന്റിന് സമീപത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ് പോലിസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss