|    Aug 19 Sat, 2017 3:28 am
FLASH NEWS

പാര്‍ക്ക് ചെയ്ത ലോറിയില്‍നിന്നും ആസിഡ് ചോര്‍ന്നതായി കണ്ടെത്തി

Published : 14th November 2016 | Posted By: SMR

ഏലൂര്‍: റോഡരുകില്‍ പാര്‍ക്ക് ചെയ്ത ലോറിയില്‍നിന്നും ഹൈഡ്രോ ക്ലോറിക് ആസിഡ് ചോര്‍ന്നതായി കണ്ടെത്തി. ടിസിസി കമ്പനിക്ക് മുന്‍വശമാണ് ടാങ്കര്‍ ലോറിയില്‍നിന്നും ആസിഡ് ചോര്‍ന്ന് കിടക്കുന്നത് കണ്ടെത്തിയത്. ഏതു ലോറിയില്‍നിന്നാണ് ആസിഡ് ചോര്‍ന്നതെന്ന് കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഏലൂര്‍ ഫയര്‍ഫോഴ്‌സ് എത്തി ആസിഡ് കഴുകിക്കളഞ്ഞു. റോഡില്‍ കണ്ട ആസിഡില്‍ പിഎച്ച് മൂല്യം കുറവാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഏലൂരിലെ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആസിഡ് കൊണ്ടുപോവുന്ന ടാങ്കര്‍ ലോറികള്‍ ടിസിസി കമ്പനിക്ക് മുന്‍വശമാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. റോഡരുകില്‍ ആസിഡ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരേ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക