|    Jun 28 Wed, 2017 7:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാര്‍ക്കിന്റെ മുന്‍ സഹായികളെ അറസ്റ്റ് ചെയ്തു

Published : 7th November 2016 | Posted By: SMR

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വിന്‍ ഹേയുടെ രണ്ട് മുന്‍ സഹായികളെ അറസ്റ്റ് ചെയ്തു. സര്‍ക്കാരിനെതിരേയുള്ള അഴിമതിയാരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. നയരൂപീകരണ സമിതിയിലെ മുന്‍ സീനിയര്‍ സെക്രട്ടറി ഓണ്‍ ജോങ്-ബിയോം, പേഴ്‌സനല്‍ സെക്രട്ടറി ജൂങ് ഹോ സുങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നയരൂപീകരണത്തില്‍ തന്റെ സുഹൃത്ത് ചോയ് സൂണ്‍-സിലിനെ ഉള്‍പ്പെടുത്തിയതില്‍ തെറ്റുപറ്റിയതായി ടെലിവിഷന്‍ അഭിമുഖത്തില്‍ വികാരഭരിതയായി പാര്‍ക് പറഞ്ഞിരുന്നു. ചോയ് പിന്നീട് അറസ്റ്റിലായി. ചോയിയെ സഹായിച്ചതിനും വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനുമാണ് രണ്ടുപേരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ കഴിഞ്ഞദിവസം റാലി നടത്തിയിരുന്നു. രാജിവയ്ക്കാന്‍ പാര്‍ക് തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക