|    Oct 17 Wed, 2018 4:04 pm
FLASH NEWS

പാര്‍ക്കിങ് സൗകര്യമില്ലാതെ പരിഷ്‌കാരം; യാത്രക്കാര്‍ പെരുവഴിയില്‍

Published : 13th September 2017 | Posted By: fsq

 

പാനൂര്‍: ഗതാഗതക്കുരുക്ക് രൂക്ഷമായ പാനൂര്‍ ടൗണില്‍ അനധികൃത വാഹന പാര്‍ക്കിങിനെതിരേ നടപടി ശക്തമാക്കിയതോടെ വാഹനയാത്രികര്‍ പെരുവഴിയിലായി. ടൗണിലെ ഒട്ടുമിക്കയിടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ പോലീസ് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെ വാഹനവുമായി ടൗണില്‍ എത്തുന്നവര്‍ നട്ടം തിരിയുകയാണ്. വാഹനങ്ങളുടെ തിരക്കില്‍ ട്രാഫിക് പോലിസുകാരനും കഠിനാധ്വനമാണ് ചെയ്യേണ്ടിവരുന്നത്. കൂത്തുപറമ്പ് റോഡില്‍ മാത്രം അഞ്ചിടത്തായി നോ പാര്‍ക്കിങ് ബോര്‍ഡുകളുണ്ട്. മറ്റുള്ള സ്ഥലങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെ റോഡരികിലെ ടാക്‌സി സ്റ്റാന്റിലും ബോര്‍ഡ് വച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളില്‍ പരസ്യം പതിക്കാന്‍ പാടില്ലെന്നിരിക്കെ ടൗണില്‍ സ്ഥാപിച്ച ബോര്‍ഡുകളെല്ലാം പരസ്യമയവുമാണ്. ഇതിനിടെ പാനൂര്‍ ആശുപത്രിക്ക് മുന്നിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ സൗകര്യം ചെയ്ത് കൊടുത്തത് തൊട്ടടുത്ത പിആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോംപൗണ്ടിലാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായിട്ടുണ്ട്. ഫലത്തില്‍ പാര്‍ക്കിങ് കേന്ദ്രമൊരുക്കാതെ അധികാരികള്‍ നടപ്പാക്കിയ പരിഷ്‌കാരം തെല്ലൊന്നുമല്ല യാത്രക്കാരെ വലയ്ക്കുന്നത്. പാര്‍ക്കിങ് സൗകര്യമൊരുക്കാതെ നടപ്പാക്കിയ പുതിയ നീക്കത്തിനെതിരേ പ്രതിഷേധവുമുയരുന്നുണ്ട്. അതേസമയം, അനധികൃത പാര്‍ക്കിങിനെതിരേ നടപടി ശക്തമായത് കാരണം ഗതാഗതകുരുക്ക് ഏറെ കുറഞ്ഞതായി ബസ് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss