|    Jan 24 Wed, 2018 1:23 pm
FLASH NEWS

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം : വേണാട് ബസ് ജീവനക്കാരും ഹോംഗാര്‍ഡുകളും തമ്മില്‍ കൂട്ടയടി

Published : 14th July 2017 | Posted By: fsq

 

ശാസ്താംകോട്ട: പാര്‍ക്കിങ്ങിനെ ചൊല്ലി കെഎസ്ആര്‍ടിസി വേണാട് ബസ് ജീവനക്കാരും ശാസ്താംകോട്ട പോലിസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡുകളും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നെല വൈകീട്ട് 5.30 ഓടെ തിരക്കേറിയ ഭരണിക്കാവ് ടൗണിലായിരുന്നു സംഭവം. കരുനാഗപ്പള്ളിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഭരണിക്കാവ് ടൗണിലെ സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ അവിടേക്കെത്തിയ ഹോംഗാര്‍ഡ് ബസ് മുന്നോട്ട് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് മുന്‍പിലായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസ് മാറ്റാതെ കെഎസ്ആര്‍ടിസി ബസ് മുന്നോട്ടെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചപ്പോള്‍ ഹോംഗാര്‍ഡ് ഡോര്‍ തുറന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം കണ്ടുകൊണ്ട് അന്വേഷിക്കാനെത്തിയ കണ്ടക്ടറെയും ഡ്രൈവറെയും അവിടേക്കെത്തിയ മറ്റൊരു ഹോം ഗാര്‍ഡും സ്വകാര്യബസ് ജീവനക്കാരും ചേര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായി ജീവനക്കാരായ സിയാദ്,അഷീര്‍ എന്നിവര്‍ പറയുന്നു. എന്നാല്‍ ബസ് മാറ്റി പാര്‍ക്ക് ചെയ്യാനാവശ്യപ്പെട്ട തങ്ങളെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഹോംഗാര്‍ഡ് ലൈജു പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏകദേശം 15 മിനിട്ടോളം യാത്രക്കാരെ സാക്ഷികളാക്കി തിരക്കേറിയ ടൗണില്‍ നടന്ന കൂട്ടയടി ഗതാഗതക്കുരുക്കിനും കാരണമായി. ശാസ്താംകോട്ട പോലിസ് കേസെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day