|    Jun 29 Thu, 2017 7:36 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാരിസ് കാലാവസ്ഥാ കരാര്‍ റദ്ദാക്കുമോ?

Published : 7th November 2016 | Posted By: SMR

വാഷിങ്ടണ്‍: പാരിസ് കാലാവസ്ഥാ കരാര്‍ നടപ്പാക്കുന്നതിലും യുഎസ് തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന കാര്യം നിര്‍ണായകമായിരിക്കും. ലോകം അംഗീകരിച്ച പാരിസ് കാലാവസ്ഥാ കരാര്‍ റദ്ദാക്കുമെന്നും യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് യോജിച്ചതല്ലെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടാണ് ഇങ്ങനെയൊരു ആശങ്കയ്ക്ക് കാരണമായത്. അടുത്തയാഴ്ച മൊറോക്കോയില്‍ പാരിസ് കാലാവസ്ഥാ കരാറുമായി ബന്ധപ്പെട്ട യോഗം നടക്കാനിരിക്കുകയാണ്. ട്രംപ് ജയിച്ചാല്‍ കാലാവസ്ഥാ കരാറിന്റെ കാര്യം അനിശ്ചിതത്വത്തിലായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആഗോളതാപനം കുറയ്ക്കുന്നതിനായുള്ള ഇത്രയുംകാലത്തെ അധ്വാനം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് ബറാക് ഒബാമയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറില്‍നിന്നു യുഎസിനെ പിന്‍വലിക്കാനും മറ്റ് ഉപാധികള്‍ മുന്നോട്ടുവയ്ക്കാനും ട്രംപിന് സാധിക്കുമെന്നാണു വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക