|    Oct 23 Tue, 2018 6:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുഎസ്‌

Published : 18th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: പാരിസ് ഉടമ്പയില്‍ നിന്നുള്ള പിന്‍മാറ്റ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുഎസ്. നേരത്തേ യുഎസിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഉടമ്പടിയില്‍ മാറ്റം വരുത്താമെന്ന് നിര്‍ദേശം യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളെ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു.കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരിസ് ഉടമ്പടിയില്‍നിന്നു പിന്‍മാറുന്നതായി കഴിഞ്ഞ ജൂണിലാണ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ആഗോള താപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യരാജ്യങ്ങള്‍ ഒറ്റക്കെട്ടായിട്ടായിരുന്നു ഉടമ്പടിയെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍, യുഎസിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാ—ണ് പാരിസ് ഉടമ്പടിയെന്നും തിരഞ്ഞെടുപ്പ്കാലത്ത് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിനാണ് ഉടമ്പടിയില്‍നിന്നു പിന്‍മാറിയതെന്നുമാണ് യുഎസ് പ്രസിഡന്റ് അറിയിച്ചിരുന്നത്. 2105ല്‍ 195 രാജ്യങ്ങളാണ് ഉടമ്പടി അംഗീകരിച്ച് ഒപ്പുവച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss