|    Apr 25 Tue, 2017 4:05 pm
FLASH NEWS

പാരിസ് ആക്രമണത്തിന് ഒരുവര്‍ഷം

Published : 14th November 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ഐഎസ് ആക്രമണം നടന്നിട്ട് ഒരുവര്‍ഷം. ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വീണ്ടും ദീര്‍ഘിപ്പിക്കുമെന്നു പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് അറിയിച്ചു. രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നീസ് ആക്രമണം പോലെ ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 130 പേരായിരുന്നു അന്നത്തെ ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ആറു കേന്ദ്രങ്ങളില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദും മേയറും സന്ദര്‍ശനം നടത്തി. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ചു. ചടങ്ങില്‍ ഹൊളാന്‍ദ് പ്രസംഗിക്കാന്‍ തയ്യാറായില്ല. കൊല്ലപ്പെട്ടവരുടെ പേര് വായിച്ച് മൗനപ്രാര്‍ഥന സംഘടിപ്പിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day