|    Jan 22 Sun, 2017 7:16 am
FLASH NEWS

പാരിസ് ആക്രമണം; ബ്രസല്‍സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published : 22nd December 2015 | Posted By: SMR

ബ്രസല്‍സ്: പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പോലിസ് വീടുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി.
ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് അറസ്റ്റെന്ന് പോലിസ് വക്താവ് എറിക് വാന്‍ ഡെര്‍ സിപ്റ്റ് പറഞ്ഞു. ബ്രസല്‍സിലെ ഡാന്‍സേര്‍ട്ടിനടുത്തു വച്ചാണ് ഇരുവരും അറസ്റ്റിലായത്. സായുധാക്രമണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെങ്കിലും ഇവര്‍ക്കെതിരേയുള്ള കുറ്റമെന്തെന്ന് അധകൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ആക്രമണത്തിന് ബെല്‍ജിയത്തില്‍ നിന്നുള്ളവര്‍ സഹായം നല്‍കിയെന്ന അനുമാനത്തിലാണ് റെയ്ഡ് ശക്തമാക്കിയത്. നിരവധി പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സലാഹ് അബ്ദുസ്സലാം എന്ന ബെല്‍ജിയം പൗരന് ആക്രമണത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ആക്രമണം നടത്തിയ ശേഷം ബെല്‍ജിയത്തില്‍ തിരിച്ചെത്തിയെന്നു സൂചന ലഭിച്ചതിനാല്‍ 26കാരനായ ഇയാള്‍ക്കുവേണ്ടി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ക്കെതിരേ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക