|    Oct 24 Wed, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാരിസ്ഥിതിക ആഘാത സമിതി : പ്രവര്‍ത്തനം തടഞ്ഞു

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: മണല്‍-ചെറുകിട ധാതുഖനനത്തിനു പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള കോഴിക്കോട് ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണയ അതോറിറ്റി(ഡിഇഐഎഎ)യിലെയും വയനാട് ജില്ലാതല വിദഗ്ധ നിര്‍ണയ സമിതി(ഡിഇഎസി)യിലെയും ഓരോ അംഗങ്ങളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു. കോഴിക്കോട് ഡിഇഐഎഎയിലെ എ സത്യനാഥന്‍ (റിട്ട. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍), വയനാട് ഡിഇഎസിയിലെ കെ രാധാകൃഷ്ണ ലാല്‍ (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍) എന്നിവരുടെ പ്രവര്‍ത്തനമാണ് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. ക്വാറി ഉടമകളുടെ സംഘടനാ നേതാവും കോഴിക്കോട് കുണ്ടുതോട് സ്വദേശിയുമായ എം കെ ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss