|    Mar 25 Sat, 2017 3:18 pm
FLASH NEWS

പാരിസില്‍ വന്‍ വാതകച്ചോര്‍ച്ച

Published : 2nd April 2016 | Posted By: SMR

പാരിസ്: പാരിസില്‍ കനത്ത വാതകച്ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ അപകടസാധ്യത കണക്കിലെടുത്ത് തൊട്ടടുത്തുള്ള തെരുവുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ടൂര്‍ മോന്‍ട്പാര്‍നസ്സേയ്ക്കടുത്തുള്ള റിയൂ ബെറൈറ്റിലാണ് സംഭവം. സ്‌ഫോടനത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ പടര്‍ന്നുപിടിച്ച തീ അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് അണച്ചത്. പരിക്കേറ്റ അഞ്ചു പേരില്‍ രണ്ടുപേര്‍ അഗ്നിശമനസേനാംഗങ്ങളാണ്. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക