|    May 25 Thu, 2017 10:51 am
FLASH NEWS

പാരിപ്പള്ളി മെഡിക്കല്‍ കോളജ്: സിപിഎം നടത്തിയത് വര്‍ഗ്ഗ വഞ്ചന: സുധീരന്‍

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറിച്ചതിലൂടെ സിപിഎം നടത്തിയത ്കടുത്ത വര്‍ഗ്ഗ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചു.പാരിപ്പള്ളി മെഡിക്കല്‍ കോളജ് അട്ടിമറിച്ച ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ യുഡിഎഫ് ചാത്തന്നനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി നടതതിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ പേരില്‍ മന്ത്രിയെ പുറത്താക്കേണ്ടിവന്നത് വേണ്ട കാര്യങ്ങള്‍ വേണ്ടസമയത്ത് വേണ്ടപോലെ ചെയ്യാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാതെപോയതാണ്. പാരിപ്പള്ളി വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.  പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ സ്വാശ്രയകരാര്‍ അഴിമതി കരാറാണെന്നും അദ്ദേഹം ആരോപിച്ചു. ഉപവാസ സമരം ഇടതുമുന്നണിക്കെതിരയുള്ള ജനകീയ സമരങ്ങളുടെ തുടക്കം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. പ്രേമചന്ദ്രന്‍ പന്ത്രണ്ടു മണിക്കൂര്‍ ഉപവാസമാണ് നടത്തിയത്. പരവൂര്‍ എസ് രമണന്‍ അധ്യക്ഷനായി.ഡോ.ശൂരനാട് രാജശേഖരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ ഷാനവാസ്ഖാന്‍, എംഎം നസീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അഡ്വ ബിന്ദുകൃഷ്ണ, എഎ അസീസ്, യൂനുസ് കുഞ്ഞ്, കരുണാകരന്‍ പിള്ള, വിവിധ ഘടക കക്ഷി നേതാക്കള്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day