|    Jul 16 Mon, 2018 2:34 pm
FLASH NEWS

പാരിപ്പള്ളി മാര്‍ക്കറ്റില്‍ മോഷണം: നിരീക്ഷണകാമറകള്‍ നോക്കുകുത്തി

Published : 13th September 2017 | Posted By: fsq

 

പാരിപ്പള്ളി:പാരിപ്പള്ളി മാര്‍ക്കറ്റില്‍ ഇന്നലെ പതിനായിരത്തോളം രൂപയുടെ വ്യാപാരസാധനങ്ങള്‍ മോഷണം പോയി. മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരികളായ തങ്കമ്മ, ഉഷാകുമാരി, ഷണ്‍മുഖന്‍, സന്തോഷ് എന്നിവരുടെ വ്യാപാര സാധനങ്ങളാണ് മോഷണം പോയത്. മാര്‍ക്കറ്റിനുള്ളില്‍ വ്യാപാരശേഷം സൂക്ഷിച്ചിരുന്ന മുട്ടയും പച്ചക്കറികളുമടങ്ങിയ കെട്ടുകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. അതേസമയം കല്ലുവാതുക്കല്‍പഞ്ചായത്ത് അധികൃതര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മാര്‍ക്കറ്റിനുള്ളിലും പുറത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വ്യാപാരികള്‍ സ്ഥാപിച്ച ടാര്‍പ്പ മൂലം അവ മറഞ്ഞ നിലയിലാണ്. കൂടാതെ പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് മൂലവും കാമറകള്‍ നോക്കുക്കുത്തിയായി മാറി. ഇതിന് മുമ്പും സമാന രീതിയില്‍ നിരവധി തവണ മോഷണം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് വ്യാപാരികള്‍ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss