|    Nov 25 Sat, 2017 5:12 pm
FLASH NEWS

പാരിപ്പള്ളിയില്‍ മിനി ലോറികള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

Published : 13th August 2017 | Posted By: fsq

 

പാരിപ്പള്ളി: പാരിപ്പള്ളി ജവഹര്‍ ജങ്ഷനില്‍  മിനി ലോറികള്‍ കൂട്ടിയിടിച്ച്  നാല്‌പേര്‍ക്ക് പരിക്കേറ്റു. ലോറി െ്രെഡവര്‍ മീനാട് സ്വദേശി അജയന്‍(47) കൂടെയുണ്ടായിരുന്ന ബംഗാളി സ്വദേശികളായ സോമു, ബിഘോയ് ,തമിഴ്‌നാട് ലോറി െ്രെഡവര്‍ ആണ്ടാംകുളം സ്വദേശി സന്തോഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ തെങ്കാശിയില്‍ നിന്ന് പച്ചക്കറിയുമായി പാരിപ്പള്ളിയിലേക്ക് വന്ന തമിഴ്‌നാട് ലോറി എതിരെ വന്ന ലോറിയുമായി കൂട്ടിമുട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പച്ചക്കറി ലോറി െ്രെഡവര്‍ സന്തോഷിന്റെ നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരവൂരില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ സ്റ്റീഫന്റെ നേതൃത്വത്തിലെത്തിയ സംഘം ലോറി പൊളിച്ചാണ് െ്രെഡവറെ പുറത്തെടുത്തത്. പാരിപ്പള്ളി പോലിസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.—— തമിഴ്‌നാട് ലോറി െ്രെഡവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക