|    Aug 21 Mon, 2017 12:17 pm

പാരിപ്പള്ളിയില്‍ മല്‍സര വാഹന പരിശോധന; യാത്രക്കാര്‍ പ്രതിഷേധിച്ചു

Published : 2nd August 2017 | Posted By: fsq

 

പാരിപ്പള്ളി: വാഹനപരിശോധനയുടെ പേരില്‍ പാരിപ്പള്ളി പോലിസും ഹൈവേ പോലിസും മല്‍സരിക്കുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ദേശീയ പാതയോരത്ത് പാരിപ്പള്ളി തെറ്റിക്കുഴി ഭാഗത്ത് അഞ്ഞൂറ് മീറ്റര്‍ വ്യത്യാസത്തിലാണ് പാരിപ്പള്ളി പോലിസും ഹൈവേ പോലിസും മല്‍സരിച്ച് വാഹനയാത്രക്കാരെ പിടികൂടി പിഴയിട്ടത്. ഇന്നലെ രാവിലെ പതിനൊന്നോടെ ആരംഭിച്ച മാരത്തോണ്‍ പരിശോധനയില്‍ സഹികെട്ട് യാത്രക്കാര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ വിളിച്ച് പ്രതിഷേധം അറിയിച്ചു. യാത്രക്കാരെ രണ്ട് സ്ഥലത്ത് തടഞ്ഞുനിര്‍ത്തുന്നതിന് പുറമെ പിഴയിടുകയും ചെയ്തതായാണ് പരാതി. അതേസമയം മുകളില്‍ നിന്നുള്ള നിര്‍ദ്ദശമനുസരിച്ചാണ് തെറ്റിക്കുഴി ഭാഗത്ത് ക്യാംപ് ചെയ്യുന്നതെന്ന് ഹൈവേ പോലിസ് അറിയിച്ചു. ഇതിനോട് ചേര്‍ന്നും തിരക്കേറിയ മടത്തറ പാതയിലും പാരിപ്പള്ളി പോലിസിന്റെ വാഹനപരിശോധന സ്ഥിരം സംഭവമാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. ഒരേസമയം ദേശീയപാതയോരത്തെ രണ്ട് പരിശോധന ശ്രദ്ധയില്‍പെട്ടതായും ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ചാത്തന്നൂര്‍ എസിപി ജവഹര്‍ജനാര്‍ദ്ദ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക