|    May 26 Fri, 2017 10:40 pm
FLASH NEWS

പാരിപ്പള്ളിയിലെ പൊതുശൗചാലയം അടഞ്ഞനിലയില്‍: യാത്രക്കാര്‍ ദുരിതത്തില്‍

Published : 16th April 2016 | Posted By: SMR

പാരിപ്പള്ളി:കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍ പാരിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു ശൗചാലയം ആഴ്ചകളായി അടഞ്ഞ നിലയില്‍.

പഞ്ചായത്ത് അധികൃതര്‍ കഴിഞ്ഞ മാസം നടത്തിയ ലേലത്തില്‍ ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയ്ക്ക് ലേലം നടന്നെങ്കിലും നാളിതുവരെ തുക കെട്ടിവയ്ക്കാന്‍ കരാറുകാരന്‍ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മടത്തറ, പരവൂര്‍ റോഡുകളും ദേശീയപാതയും ചേരുന്ന ഭാഗത്തുള്ള പൊതുശൗചാലയത്തെ നിരവധി യാത്രക്കാരാണ് ആശ്രയിച്ചുപോന്നത്. ശൗചാലയം അടച്ചതോടെ പാരിപ്പള്ളിയില്‍ വാഹനമിറങ്ങുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഓട്ടോയില്‍ സമീപമുള്ള പെട്രോള്‍ പമ്പുകളിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടിലാണ് .
ഇതു മൂലം സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
തുക കെട്ടിവയ്ക്കാനാവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ശൗചാലയത്തിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു.
പ്രശ്‌നം രൂക്ഷമായതോടെ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നിലവിലുള്ള കരാര്‍ റദ്ദാക്കി തൊട്ടടുത്ത തുക വിളിച്ച ലേലക്കാരന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day