|    Jul 21 Fri, 2017 2:34 am
FLASH NEWS

പാരമ്പര്യ സമ്പ്രദായം മാറിയതോടെ മാറാവ്യാധി വര്‍ധിച്ചു: പിണറായി

Published : 9th October 2016 | Posted By: SMR

തലശ്ശേരി: കാര്‍ഷിക രംഗത്തും മറ്റും നിലനിന്ന പരമ്പരാഗത രീതി മാറ്റിപഠിപ്പിച്ചതിന്റെ ഫലമാണ് ഇന്നത്തെ മാറാരോഗങ്ങളില്‍ പലതിനും കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാട്യം ഗോപാലന്റെ പേരില്‍ കൊട്ടയോടിയിലെ പാട്യം സ്മാരക ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരനും മാധ്യമപ്രവര്‍ത്തകന്‍ പി എം മനോജിനും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ തെറ്റായ പ്രവൃത്തികളാണ് നമ്മെ ദുരിതത്തിലേക്ക് നയിക്കുന്നത്. ഇളനീരില്‍ പോലും ഉപ്പുരസമാണുള്ളത്.
മല്‍സ്യം, ഇറച്ചിക്കോഴി, പച്ചക്കറി, ഫാസ്റ്റ്ഫുഡ് മുതലായവ മാരകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. നമ്മളാണ് കര്‍ഷകരെ മാറ്റി തീര്‍ത്തത്. അടുത്ത കാലത്ത് ജനങ്ങള്‍ ബോധവാന്‍മാരായി തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക രംഗം പരമ്പരാഗത രീതിയിലേക്ക് നീങ്ങിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ എം മോഹനന്‍, കെ കെ രാഗേഷ് എംപി, പാട്യം രാജന്‍, കണ്‍വീനര്‍ വി രാജന്‍, കെ പി പ്രമോദന്‍, അവാര്‍ഡ് ജേതാക്കളായ ഡോ വി പി ഗംഗാധരന്‍, പി എം മനോജ് സംസാരിച്ചു.
കേരള ഫോക്‌ലോര്‍ അക്കാദമിയും ഗോത്രകല ഇന്റര്‍നാഷനല്‍ പടയണി ഫൗണ്ടേഷന്‍ കുരമ്പാലയും സംയുക്തമായി സംഘടിപ്പിച്ച പടയണിയും, സിനിമാ പിന്നണി ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന വയലാര്‍ സ്മൃതി സന്ധ്യയും അരങ്ങേറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക