|    Jul 18 Wed, 2018 12:22 pm
FLASH NEWS

പാരമ്പര്യ ഓര്‍മകളെ നെഞ്ചോട് ചേര്‍ത്ത് അമ്മിണിയമ്മ പാളതൈര് സമര്‍പ്പിക്കും

Published : 8th September 2017 | Posted By: fsq

 

പൊന്‍കുന്നം: പൂര്‍വികര്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ആരാധനയുടെ ബാക്കി പത്രമാവാന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലാണ് അമ്മിണിയമ്മ. ചേനപ്പാടി ചെറിയമഠത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആറന്മുള വള്ള സദ്യക്ക് നല്‍കിയിരുന്ന പാളതൈര് സമര്‍പ്പണത്തിന്റെ ഇപ്പോഴത്തെ കണ്ണിയാണ് 70 പിന്നിട്ട അമ്മിണിയമ്മ. പണ്ടു കാലം മുതല്‍ പാളപ്പാത്രത്തില്‍ തൈര് ഉണ്ടാക്കി വള്ളസദ്യക്ക് നല്‍കിയിരുന്നതിന്റെ ഓര്‍മകള്‍ ഇപ്പോഴും അമ്മിണിയമ്മയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി വള്ളസദ്യക്ക് വിളമ്പാന്‍ പാളത്തൈരുമായി 10നാണ് ചേനപ്പാടി ഗ്രാമവാസികള്‍ പോവുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെറിയമഠത്തില്‍ കേളുച്ചാര്‍ രാമച്ചാരും, കുളഞ്ഞിയില്‍ പാച്ചുനായരും അവരുടെ ഉറ്റ സ്‌നേഹിതരും ചേര്‍ന്നാണ് ആറന്മുളയ്ക്ക് തൈര് കൊണ്ടുപോയിരുന്നത്. വള്ളത്തിലായിരുന്നു ഇവര്‍ തൈരുമായി പോയിരുന്നത്. കാലക്രമേണ പലകാരണങ്ങളാല്‍ പിന്നീട് മുടങ്ങിപോയ ഈ ആചാരം ഒരു നാടിന്റെ ആചാരമായി ചേനപ്പാടിക്കാര്‍ ഏറ്റെടുത്തിട്ട് ഇപ്പോള്‍ എട്ടു വര്‍ഷമാവുന്നു. ആറന്മുള വള്ളസദ്യയിലെ വള്ളപാട്ടുകളില്‍ ചേനപ്പാടി കരയുടെ തൈരിനെ പുകഴ്ത്തിയുള്ള ഈരടികള്‍ എന്നുമുണ്ടായിരുന്നു. നിലവില്‍ വാഴൂര്‍ തീര്‍ത്ഥപാദപുരം ആശ്രമത്തിലെ ഗോശാലയില്‍ നിന്നുള്ള തൈരാണു കൂടുതലായും വള്ളസദ്യക്കായി ഇവിടെ നിന്നു കൊണ്ടുപോവുന്നത്. കൂടാതെ കരക്കാര്‍ തയ്യാറാക്കുന്ന തൈരും ഉള്‍പ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss