|    Jan 22 Sun, 2017 3:22 am
FLASH NEWS

പാരച്യൂട്ടില്ലാതെ ലൂക്ക് ചാടി; 25000 അടി മുകളില്‍ നിന്ന്

Published : 1st August 2016 | Posted By: SMR

വാഷിങ്ടണ്‍: 25,000 അടി മുകളില്‍ നിന്ന് പാരച്യൂട്ടില്ലാതെ ചാടി യുഎസ് സ്‌കൈ ഡൈവര്‍ റെക്കോര്‍ഡിട്ടു. അമേരിക്കക്കാരനായ ലൂക് ഐകിന്‍സാണ് 25,000 അടി(7620 മീറ്റര്‍) മുകളില്‍ നിന്ന് വലയിലേക്ക് പാരച്യൂട്ടില്ലാതെ സുരക്ഷിതമായി ചാടി റെക്കോര്‍ഡിട്ടത്.
42കാരനായ ഐകിന്‍സിന്റെ റെക്കോര്‍ഡ് ചാട്ടം ഫോക്‌സ് ടെലിവിഷന്‍ ലൈവ് സംപ്രേഷണം ചെയ്തിരുന്നു. മണിക്കൂറില്‍ 193 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചാട്ടം. കരഘോഷങ്ങള്‍ക്കിടെ വലയില്‍ നിന്നു പുറത്തുവന്ന ഐകിന്‍സ് ഭാര്യയെയും മകനെയും ആലിംഗനം ചെയ്തു. ‘വായുവിലൂടെ പറക്കല്‍, അവിശ്വസനീയം..’ ശനിയാഴ്ച നടന്ന റെക്കോര്‍ഡ് ചാട്ടത്തെക്കുറിച്ച് ഐകിന്‍സിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അതു സംഭവിക്കുകയായിരുന്നു. എനിക്കതേക്കുറിച്ചു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നു പറഞ്ഞ ഐകിന്‍സ് ചാടുന്നതിനു മുമ്പ് പേടിയുണ്ടായിരുന്നുവെന്ന് പറഞ്ഞു.
ഹെലികോപ്റ്ററില്‍ നിന്ന്  100 അടി വിസ്താരമുള്ള വലയിലേക്കാണ് ലൂക് ചാടിയത്. ചാടുന്നതിനു മുമ്പ് 18,000 തവണയാണ് അദ്ദേഹം ബെല്‍റ്റ് ധരിച്ച് ചാടി പരിശീലിച്ചത്. ഭാരം അധികമായതിനാല്‍ വലയിലേക്കു ചാടുന്നത് അപകടകരമായിരിക്കുമെന്നും അതിനാല്‍ പാരച്യൂട്ട് ധരിക്കണമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷത്തില്‍ ചാട്ടം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഐകിന്‍സ് പറഞ്ഞു. എന്നാല്‍, സംഘാടകര്‍ അവസാന നിമിഷം ഇതിനുള്ള വിലക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
രണ്ടു വര്‍ഷം മുമ്പാണ് ഐകിന്‍സ് പാരച്യൂട്ടില്ലാതെയുള്ള ആകാശച്ചാട്ടം എന്ന ആശയവുമായി യുഎസ് പാരച്യൂട്ട് അസോസിയേഷനെ സമീപിച്ചത്. ഇതിനു ശേഷം നിരന്തരമായ പരിശീലനത്തിലായിരുന്നു അദ്ദേഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക