|    May 26 Fri, 2017 7:24 am
FLASH NEWS

പായിപ്രയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാവുന്നു

Published : 28th October 2015 | Posted By: SMR

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. പഞ്ചായത്തില്‍ എസ്ഡിപിഐ എട്ടു വാര്‍ഡുകളിലും മുളവൂര്‍ ബ്ലോക്ക് ഡിവിഷനിലുമാണ് മല്‍സരിക്കുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന നാലു പഞ്ചായത്ത് വാര്‍ഡുകളിലും ബ്ലോക്ക് ഡിവിഷനിലും ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയായിരിക്കുന്നത്.
മൂന്നാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സിറാജുദ്ദീന്‍ ഇരുമുന്നണികള്‍ക്കും ഒരു പോലെ വെല്ലുവിളിയുയര്‍ത്തുന്നത്.
ലീഗിലെ എം പി ഇബ്രാഹിമും സിപിഎമ്മിലെ കെ എം നാസറുമാണ് മുന്നണി സ്ഥാനാര്‍ഥികള്‍. അഞ്ചാം വാര്‍ഡില്‍ തസ്‌നി മീരാന്റെ സ്ഥാനാര്‍ഥിത്വം വാര്‍ഡില്‍ ശക്തമായ ത്രികോണ മല്‍സരമാണ് ദൃശ്യമാവുന്നത്. എട്ടാം വാര്‍ഡില്‍ ശക്തമായ ചതുഷ്‌കോണ മല്‍സരമാണ് നടക്കുന്നത്.
എസ്ഡിപിഐ സ്ഥാനാര്‍ഥി റൈഹാനത്ത്, യുഡിഎഫിലെ സുറമി ഉമ്മര്‍, എല്‍ഡിഎഫിലെ റംല അനസ്, സ്വതന്ത്ര സ്ഥാനാര്‍ഥി ജാസ്മിന്‍ മുഹമ്മദ് എന്നിവരാണ് രംഗത്ത്. പതിനൊന്നാം വാര്‍ഡില്‍ എസ്ഡിപിഐയിലെ കെ എ അലി, കോണ്‍ഗ്രസിലെ കെ എച്ച് സിദ്ദീഖിനും സിപിഎമ്മിലെ സി കെ സിദ്ദീക്കിനും ഒരു പോലെ വെല്ലുവിളിയായതോടെ ത്രികോണ മല്‍സരമാണ് നടക്കുന്നത്.
പന്ത്രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്‍ ആക്കോത്ത് മല്‍സരരംഗത്തെത്തിയതോടെ ഫലം പ്രവചനാതീതം. കോണ്‍ഗ്രസിലെ ഇസ്മായില്‍ പെരിയപ്പുറം, സിപിഎമ്മിലെ വി എച്ച് ഷെഫീക്ക് എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.
പതിനാലാം വാര്‍ഡിലും ശക്തമായ ത്രികോണമല്‍സരമാണ് നടക്കുന്നത്. എസ്ഡിപിഐയിലെ മിസറി ജമാല്‍ ലീഗിലെ നിഷ ടീച്ചര്‍, സിപിഎമ്മിലെ റസീന നാസര്‍ എന്നിവരാണ് മാറ്റുരക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day