പായിപ്പാട് ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഭരണ സമിതിയംഗങ്ങള്‍ ചേരിതിരിഞ്ഞു സംഘര്‍ഷം
Published : 9th July 2016 | Posted By: SMR
ചങ്ങനാശ്ശേരി: പായിപ്പാട് ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണ സമിതിയംഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. മിനിറ്റ്സും ബാലറ്റ് പേപ്പറും വലിച്ചുകീറി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് (3525) തിരഞ്ഞടുപ്പിനിടയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
തൃക്കൊടിത്താനം പോലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. യുഡിഎഫ്. ഭരിക്കുന്ന 11 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്-5, കേരള കോണ്‍ഗ്രസ്-4, മുസലിം ലീഗ്-ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് അംഗബലം. ധാരണയനുസരിച്ച് ആദ്യ രണ്ടു വര്‍ഷം കേരളാ കോണ്‍ഗ്രസ്സിനും പിന്നീടുള്ള മൂന്നു വര്‍ഷം കോണ്‍ഗ്രസ്സിനുമാണ് പ്രസിഡന്റ് സ്ഥാനമെന്നാണ് അംഗങ്ങള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ്സിലെ ചാക്കോ ആന്റണിയാണ് ആദ്യ ടേമില്‍ പ്രസിഡന്റായത്. കാലാവധി പൂര്‍ത്തിയായിട്ടും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ വീണ്ടും ഒരു വര്‍ഷവും ഒരു മാസവും കൂടി ചാക്കോ ആന്റണി തല്‍സ്ഥാനത്ത് തുടര്‍ന്നതായിട്ടാണ് ആരോപണം.
ഇതു സംബന്ധിച്ചു അംഗങ്ങള്ക്കിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാക്കോ ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് തീരുമാനിക്കുകയായിരുന്നു. യുഡിഎഫ്. മുന്‍ ധാരണയനുസരിച്ച് രണ്ടാം ടേമിലെ മൂന്ന് വര്‍ഷങ്ങളിലായി കോണ്‍ഗ്രസ്സിലെ കെ എസ് ജോസഫ്, മുസ്ലിം ലീഗിലെ എം എം മുബാഷ്, ഇ പി രാഘവന്‍പിള്ള എന്നിവര്‍ക്കാണ് പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചിരുന്നതെന്നും പറയുന്നു.
ഇതില്‍ ആദ്യടേമില്‍ കോണ്‍ഗ്രസ്സിലെ കെ എസ് ജോസഫിനെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും പറയുന്നു. എന്നാല്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ തന്നെ ഇ പി രാഘവന്‍പിള്ളയും പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ തയ്യാറാവുകയായിരുന്നു. ഇതേ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ പി രാഘവന്‍പിള്ളയെ പിന്തുണച്ചതിനെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. റിട്ടേണിങ് ഓഫിസറുടെ സാന്നിധ്യത്തില്‍ വോട്ടെടുപ്പിനിടയിലാണ് സംഭവം. മിനിറ്റ്സും ബാലറ്റ് പേപ്പറും വലിച്ചുകീറി കൈയറ്റം സംഘര്‍ഷാവസ്ഥയിലേക്കും എത്തി. തൃക്കൊടിത്താനം പോലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ബാങ്ക് അധികൃതരുടെ പരാതി ലഭിച്ചതായും തൃക്കൊടിത്താനം എസ്ഐ എം എസ് സുധീഷ്കുമാര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.