|    Oct 20 Sat, 2018 8:47 pm
FLASH NEWS

പായിപ്പാട് ജലോല്‍സവം: മൂന്നാം തവണയും പായിപ്പാടന്‍ ചുണ്ടന്‍ ജേതാക്കള്‍

Published : 7th September 2017 | Posted By: fsq

 

ഹരിപ്പാട്: ആവേശകരമായ പായിപ്പാട് ജലോല്‍സവത്തില്‍  തമ്പി തറാക്കേരില്‍ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് കഌബ്ബിന്റെ പായിപ്പാടന്‍ ചുണ്ടന്‍  തുടര്‍ച്ചയായ മൂന്നാം തവണയും ജേതാവായി. സനില്‍ ഇടിക്കുള ക്യാപ്റ്റനായ കാരിച്ചാല്‍ ബോട്ട് കഌബ്ബിന്റെ കാരിച്ചാല്‍ ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് പായിപ്പാടന്‍ വിജയികളായത്. സഞ്ജീവ്.എം ക്യാപ്റ്റനായ  ചുണ്ടന്‍വള്ള സമിതിയുടെ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനവും നേടി.ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ മധു ക്യാപ്റ്റനായ എന്‍.സി.ബി.സി ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടന്‍ ഒന്നാമതും ശ്രീവിനായകന്‍ രണ്ടാമതും ആനാരി ചുണ്ടന്‍ മൂന്നാമതും എത്തി. സെക്കന്റ് ലൂസേഴ്‌സ് മല്‍സരത്തില്‍ കരുവാറ്റ ഒന്നാമതായും വെള്ളംകുളങ്ങര രണ്ടമതായും വലിയദിവാന്‍ജി മൂന്നാമതായും ഫിനിഷ് ചെയ്തു. വെപ്പ് എ ഗ്രേഡില്‍ അമ്പലക്കടവനാണ് ഒന്നാം സ്ഥാനം. പട്ടേരിപുരയ്ക്കല്‍ രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് ലൂസേഴ്‌സ് ഫൈനലില്‍ ഷോട്ട് പുളിക്കത്തറ ഒന്നാമതും, പുന്നത്ര വെങ്ങാഴി രണ്ടാമതുമെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ മല്‍സരവള്ളംകളി ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷനായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss