|    Aug 21 Mon, 2017 6:33 am
FLASH NEWS

പായം പഞ്ചായത്ത് ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ്

Published : 13th August 2017 | Posted By: fsq

 

ഇരിട്ടി: പഞ്ചായത്ത് പദ്ധതികളില്‍ രാഷ്ട്രീയ പക്ഷപാതം കാട്ടി അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കുന്ന പായം പഞ്ചായത്ത് ഭരണസമിതി നടപടി പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് പദ്ധതിയില്‍ ഉള്‍പെട്ട അര്‍ഹരായ 222 പേരുടെ ലിസ്റ്റില്‍ 125 പേരെ പഞ്ചായത്ത് ഭരണസമിതി അകാരണമായി ഒഴിവാക്കി. വാര്‍ഡ്തലങ്ങളില്‍ അര്‍ഹരായവരെ തഴഞ്ഞ് സിപിഎം പ്രാദേശിക ഘടകങ്ങളുടെ ശുപാര്‍ശ പ്രകാരമുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. രാഷ്ട്രീയ പക്ഷപാതത്തോടെ തയ്യാറാക്കിയ ലിസ്റ്റ് അംഗീകരിക്കാനാവില്ല. ലൈഫ് പദ്ധതിയിലെ ലിസ്റ്റിലെ അപാകത ചൂണ്ടി കലക്ടര്‍ക്ക് പരാതി നല്‍കും. പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനായുള്ള കമ്മിറ്റികളില്‍ യുഡിഎഫിന്റെ പഞ്ചായത്ത് അംഗങ്ങളെയോ രാഷ്ട്രീയ പ്രതിനിധികളേയോ ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്,                പി സി പോക്കര്‍, എം ജെ ജോണ്‍, മൂര്യന്‍ രവീന്ദ്രന്‍, ജാന്‍സി ടീച്ചര്‍, ടോം മാത്യു, കെ പി ഭാസ്‌കരന്‍, കെ പി ജാനിഖാന്‍, ജോസ് മാടത്തല്‍, വി ബാലകൃഷ്ണന്‍, ജോസ് ഈറ്റാനിയല്‍, സെബാസ്റ്റ്യന്‍ തുണ്ടത്തില്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക