|    Aug 20 Sun, 2017 2:13 am
FLASH NEWS

പാമ്പ് വിദഗ്ധന്‍ വാവ സുരേഷിന് പാമ്പുകടിയേറ്റു

Published : 30th November 2016 | Posted By: SMR

മാന്നാര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടയില്‍  വാവ സുരേഷിനു പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ് സംഘടിപ്പിച്ച ക്ലാസിനിടയിലാണ് മൂര്‍ഖന്‍ പാമ്പ് സുരേഷിന്റെ ചുണ്ടിന് കൊത്തിയത്. ഉടനെ സ്വയം പ്രഥമശുശ്രൂഷ നടത്തിയ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക്  പോയി. എന്നാല്‍  സുരേഷ് ആശുപത്രിയില്‍ പോയില്ല. വിഷത്തിനു കാഠിന്യമുണ്ടെങ്കില്‍ പിന്നീട് അറിയാന്‍ കഴിയുമെന്നും അതിനു ശേഷമേ ആശുപത്രിയില്‍ പോവുകയുള്ളുവെന്ന് സുരേഷ് പറഞ്ഞു. ആറോളം പാമ്പുകളെയുമായിട്ടാണ് സുരേഷ്  ഇന്നലെ രാവിലെ 11ന് സ്‌കൂളില്‍ എത്തിയത്. അഞ്ചോളം പാമ്പുകളെ എടുത്തു കുട്ടികള്‍ക്കു കാണിച്ചു കൊടുക്കുകയും പാമ്പുകളെ കുറിച്ചു ക്ലാസെടുക്കുകയും ചെയ്തു. ക്ലാസ് അവസാനിക്കാറായപ്പോള്‍ എടുത്ത പാമ്പാണ് സുരേഷിനെ കടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക