|    Oct 18 Wed, 2017 8:10 pm
FLASH NEWS

പാമ്പുകടിയേറ്റ വീട്ടമ്മയുമായി പോയ കാര്‍ ബസ്സിടിച്ചു തകര്‍ന്നു

Published : 6th October 2016 | Posted By: Abbasali tf

ഇരിട്ടി: പാമ്പുകടിയേറ്റ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറില്‍ സ്വകാര്യ ബസ്സിടിച്ചു കാര്‍ തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കാട്ടുപൊന്തകളിലേക്ക് തെന്നി മാറി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കല്ലുവയല്‍ സ്വദേശിനി സരിത വിനോദിന്റെ കെഎല്‍ 59 കെ 3544 കാറാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചക്ക് 12ഓടെ ഇരിട്ടി-തളിപ്പറമ്പ് റോഡില്‍ പെരുവംപറമ്പ് പാലത്തിനു സമീപമാണ് അപകടം. പാമ്പു കടിയേറ്റ സ്ത്രീയുമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് അതിവേഗം ലൈറ്റിട്ട് ഓടിച്ചു പോവുകയായിരുന്ന കാറില്‍ തളിപ്പറമ്പ് നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന സെന്റ് ജൂഡ് ബസ്സിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കാട്ടുപൊന്തയിലേക്ക് തെന്നി മാറി നിന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. ഓടിക്കൂടിയ നാട്ടുകാര്‍  കാറിലുണ്ടായിരുന്ന പാമ്പ് കടിയേറ്റ സ്ത്രീയെ ഉടനെ മറ്റൊരു വാഹനത്തില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്കയച്ചു. കാറിന്റെ ചില്ല് ഉള്‍പ്പെടെ മുന്‍ഭാഗം തകര്‍ന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക