|    Oct 16 Tue, 2018 2:07 pm
FLASH NEWS

പാമ്പും മൃഗങ്ങളും കാടിറങ്ങുന്നു; ജനം ഭീതിയില്‍

Published : 13th September 2017 | Posted By: fsq

 

ഉരുവച്ചാല്‍: പഴശ്ശിയില്‍ പാമ്പുകളും മൃഗങ്ങളും കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തിയതോടെ ജനം ഭീതിയില്‍. മേഖലയില്‍ 10 വര്‍ഷം കൊണ്ട് പാമ്പുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവുണ്ടായി എന്നതാണ് വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. പണ്ടുകാലത്ത് വനാതിര്‍ത്തിയില്‍ അപൂര്‍വമായി കണ്ടിരുന്ന പെരുമ്പാമ്പ് ഇന്നു ജനവാസ കേന്ദ്രങ്ങളില്‍ പതിവു കാഴ്ചയായി മാറി. നാട്ടുകാര്‍ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കാത്ത ദിവസങ്ങള്‍ കുറവാണ്. തെങ്ങിന്‍ ചുവട്ടിലും പറമ്പിലും ചെറു തോടുകളുടെ കരയിലുമാണ് ഇവയെ അധികവും കാണുന്നത്. മഴയത്ത് വെള്ളപ്പാച്ചിലില്‍ വന്നു കുറ്റിക്കാടുകളില്‍ പെറ്റു പെരുകുന്നതാണ് പെരുമ്പാമ്പുകളുടെ എണ്ണം കൂടാന്‍ കാരണം.  നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയാല്‍ അത് ഏറ്റുവാങ്ങാന്‍ വനംവകുപ്പ് അധികൃതര്‍ പെട്ടെന്ന് സ്ഥലത്ത് എത്താത്തതിനാല്‍ പാമ്പിനെ പിടികൂടാനും മടിക്കുകയാണ്. ഇഴജന്തുക്കളും മൃഗങ്ങളും നാട്ടിലിറങ്ങുന്നത് തടയാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss