|    Jan 16 Mon, 2017 8:45 pm
FLASH NEWS

പാമ്പാട് ഫ്‌ളാറ്റിലെ മാലിന്യപ്രശ്‌നം: നഗരസഭ വലിയ ടാങ്ക് നിര്‍മിക്കും

Published : 30th September 2016 | Posted By: Abbasali tf

മലപ്പുറം: നഗരസഭയുടെ പാമ്പാട് ഫഌറ്റിലെ മാലിന്യ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് വലിയ ടാങ്ക് നിര്‍മിക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലാണ് ഫഌറ്റിലെ ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ഫഌറ്റിലെ കക്കൂസ് ടാങ്കുകള്‍ പൊട്ടി റോഡിലേക്ക് ഒഴുകുന്നത് മൂലം ഫഌറ്റ് നിവാസികള്‍ക്കും നാട്ടുകാര്‍ക്കും മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.ഇവിടുത്തെ താമസക്കാര്‍ ഫഌറ്റ് വിട്ടുപോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയായിരുന്നു. ഇതിനാണ് കൗണ്‍സില്‍ യോഗം ശാശ്വത പരിഹാരം കണ്ടത്. സമീപത്തെ മൂന്ന് സെന്റ് സ്ഥലം വാങ്ങി ഫഌറ്റിന് ആവശ്യമായ വലിയ ടാങ്ക് നിര്‍മിക്കും. സ്ഥലം മാര്‍ക്കറ്റ് വിലക്ക് നല്‍കാന്‍ സ്വകാര്യ വ്യക്തിയുടെ സമ്മത പത്രം ലഭിച്ചിതായി ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല യോഗത്തില്‍ അറിയിച്ചു.സ്ഥലം ലഭ്യമാവാത്തതും ഉള്ള സ്ഥലത്ത് പാറയായതിനാല്‍ ടാങ്ക് നിര്‍മിക്കാനാവാത്തതും മൂലം കാലങ്ങളായി നഗരസഭാ ഭരണസമിതി പ്രതിസന്ധിയിലായിരുന്നു. കെട്ടിടത്തിലെ പല നിലകളിലെയും ശൗചാലയങ്ങള്‍ മാസങ്ങളായി നിറഞ്ഞു കിടക്കുകയായിരുന്നു. 10ഉം 12ഉം ഫഌറ്റുകള്‍ക്ക് ഒരു ടാങ്ക് എന്ന നിലയിലാണ് പണിതിട്ടുള്ളത്.ഓരോ ലൈനിലും രണ്ടു വീതം ടാങ്കുകളുമുണ്ട്. കക്കൂസ് മാലിന്യത്തിന് പുറമെ, അടുക്കള അവശിഷ്ടങ്ങളും കുളിമുറിയില്‍നിന്നുള്ള വെള്ളവുമടക്കം ഇതിലാണ് ചേരുന്നത്. ഇടക്കിടെ നിറയുന്ന ടാങ്കുകള്‍ വൃത്തിയാക്കാനുള്ള ചെലവ്  ബാധ്യതയാകുന്നുതായി നിര്‍ധനരായ താമസക്കാര്‍ അറിയിച്ചിരുന്നു.2015-16 ബജറ്റില്‍ ഫഌറ്റിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് സ്ഥലം കണ്ടത്താ ന്‍ അഞ്ചു ലക്ഷം രൂപ നീക്കിവച്ചിരുന്നു. നഗരസഭക്ക് ലോക ബാങ്ക് സഹായം നഷ്ടമായി എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ മുമ്പാകെ അറിയിച്ചു.ഡിസിബി (ഡിമാന്റ് കലക് ഷന്‍ ബുക്ക്) അടക്കം സഹായത്തിന് അപേക്ഷിക്കേണ്ട ചില രേഖകളുടെ കുറവാണ് ഫണ്ട് അനുമതി ലഭിക്കുന്നതിന് തടസമായത്.ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടി ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക