|    Dec 13 Wed, 2017 2:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലിസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published : 21st March 2017 | Posted By: fsq

 

കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലിസിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. പരാതിക്കാരന്‍ പറയാത്ത പരാതി പോലിസ് എന്തിന് ചേര്‍ത്തുവെന്നു കോടതി ചോദിച്ചു. പരാതിക്കാരന്റെ ആദ്യമൊഴിയില്‍ ഇല്ലാതിരുന്ന കുറ്റകൃത്യങ്ങള്‍ പോലിസ് പിന്നീട് കൂട്ടിച്ചേര്‍ത്തതാണോയെന്നും കോടതി ആരാഞ്ഞു. ലക്കിടി കോളജിലെ വിദ്യാര്‍ഥി ഷഹീറിനെ മര്‍ദിച്ച കേസില്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കെ  ഇന്നലെ പോലിസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസിന്റെ നടപടി നിയമപരമല്ലെന്നും പരാതിയിലും രഹസ്യമൊഴിയിലുമില്ലാത്ത കാര്യങ്ങള്‍ പോലിസ് കൂട്ടിച്ചേര്‍ത്തതായും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥിയുടെ പരാതിയിലില്ലാത്ത തട്ടിക്കൊണ്ടുപോവല്‍, പണാപഹരണം തുടങ്ങിയ വകുപ്പുകള്‍ പോലിസാണോ ചേര്‍ത്തത്. പരാതിക്കാരന്റെ മൊഴിയിലില്ലാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉണ്ടാക്കുകയായിരുന്നോവെന്നും കോടതി ചോദിച്ചു. പൊതുജന താല്‍പര്യം നോക്കിയല്ല കേസന്വേഷണം നടത്തേണ്ടത്. കേസ് വ്യാജമെന്നു തെളിഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ആശങ്ക അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഹരജി ഇന്നു പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക