|    Apr 24 Mon, 2017 2:49 pm
FLASH NEWS

പാമൊലിന്‍: പി ജെ തോമസിന് നിര്‍ണായക പങ്ക്- വിജിലന്‍സ്

Published : 21st October 2016 | Posted By: SMR

കൊച്ചി: പാമൊലിന്‍ ഇറക്കുമതിയില്‍ മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു സെക്രട്ടറി പി ജെ തോമസിന് നിര്‍ണായക പങ്കുണ്ടെന്ന് വിജിലന്‍സ്. പാമൊലിന്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പി ജെ തോമസ് നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് എസ്പി എസ് രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
1991-92 കാലത്ത് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു സെക്രട്ടറിയായിരുന്ന പി ജെ തോമസിന് പാമൊലിന്‍ കേസിലുള്ള പങ്ക് വിജിലന്‍സിന്റെ വസ്തുതാ റിപോര്‍ട്ടിലുണ്ട്. അതിനാല്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കരുതെന്നുമാണ് വിജിലന്‍സ് അധികൃതര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day