|    Jan 19 Thu, 2017 7:53 am
FLASH NEWS

പാപ്പിനിശ്ശേരി മേല്‍പ്പാലം നിര്‍മാണം; സഹികെട്ട് നാട്ടുകാര്‍

Published : 29th August 2016 | Posted By: SMR

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ റെയില്‍വേ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തി ഇനിയും പൂര്‍ത്തിയായില്ല. ഇതോടെ പഴയങ്ങാടി മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള ജനങ്ങള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി യാത്രാ സൗകര്യമില്ലാതെ അനുഭവിക്കുന്ന ദുരിതം രൂക്ഷമായി.
ഒച്ചിന്റെ വേഗതയിലാണ് പാലം പണി നടക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം എംപിക്കും എംഎല്‍എക്കും പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാമെന്ന് നിര്‍മാണ കമ്പനി ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. പാലത്തിന്റെ പ്രവൃത്തികള്‍ക്ക് യാതൊരു പുരോഗതിയുമില്ലാത്ത അവസ്ഥയാണ്.
പാലം പണി പൂര്‍ത്തിയാക്കി ഗതാഗത്തിന് തുറന്നു കൊടുക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് നാട്ടുകാരില്‍ കനത്ത പ്രതിഷേധത്തിനിടയാക്കുകയാണ്. ജനരോഷം ശക്തമാവുമ്പോള്‍ ജനപ്രതിനിധികള്‍ നിര്‍മാണ പ്രവൃത്തി സന്ദര്‍ശിക്കാനെത്തി, കരാറുകാരോട് ചര്‍ച്ച നടത്തുകയും പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്ത് പ്രതിഷേധം തണുപ്പിക്കുകയുമാണ് ചെയ്യുന്നത്. നേരത്തേ ഇരുചക്ര വാഹനങ്ങളടക്കം തടഞ്ഞായിരുന്നു പണി മുന്നോട്ടുപോയത്.
ഇത് കനത്ത പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ബദല്‍ മാര്‍ഗം ഒരുക്കുകയായിരുന്നു.
എംഎം ആശുപത്രി മുറ്റത്തു കൂടിയാണിപ്പോള്‍ ഇരുചക്ര-മുചക്ര വാഹനങ്ങള്‍ കടന്നുപോവുന്നത്. എന്നാല്‍, മടക്കര, പഴയങ്ങാടി, മാട്ടുല്‍ ഭാഗത്തേക്ക് പോവാന്‍ ബസ്സിനെ ആശ്രയിക്കുന്നവര്‍ക്കാണ് ഏറെ സമയനഷ്ടം.
ഈ ഭാഗങ്ങളിലേക്ക് പോവുന്നതിന് ഇവര്‍ക്ക് കീച്ചേരി-പയഞ്ചിറ വഴി വേണം ഇരിണാവ് ജങ്ഷനിലെത്താന്‍. അര മണിക്കൂര്‍ സമയം കൂടുതലെടുത്താണ് ബസ് ഇവിടെയെത്തുക. റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദേശവാസികള്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെ നേരിടുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക