|    Sep 23 Sun, 2018 12:43 am
FLASH NEWS

പാപ്പിനിശ്ശേരിയില്‍ ചെറുവാളുകള്‍ പിടികൂടി

Published : 10th January 2017 | Posted By: fsq

 

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേഖലയില്‍ വീണ്ടും ആയുധവേട്ട. പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് ജങ്ഷനു സമീപം കടവ് റോഡിനടുത്ത ബസ്‌സ്‌റ്റോപ്പിനു പിറകില്‍ ഉപേക്ഷിച്ച നിലയില്‍ 28 ചെറുവാളുകള്‍ പിടികൂടി. കടലാസില്‍ പൊതിഞ്ഞ് കൂട്ടിയിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. ബസ് കാത്തുനിന്ന യാത്രക്കാരാണ് വാളുകള്‍ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം എസ്‌ഐ. ശ്രീജിത് കൊടേരിയും സംഘവുമെത്തി ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള നീളം കുറഞ്ഞ വാളുകളാണ് ഇവ. ഇതേത്തുടര്‍ന്ന് പരിസരത്തെ കുറ്റിക്കാടുകളിലും ഒഴിഞ്ഞ പറമ്പുകളിലും പോലിസ് പരിശോധന നടത്തി. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു വൈകീട്ട് കീച്ചേരി ടൗണിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്നു എട്ട് വാളുകള്‍ പിടികൂടിയിരുന്നു. ബസ്‌സ്‌റ്റോപ്പിന് സമീപം ഒഴിഞ്ഞ പറമ്പില്‍ മതിലിനോടു ചേര്‍ന്ന് പത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു വാളുകള്‍ കണ്ടെടുത്തത്. ഇന്നലെ പാപ്പിനിശ്ശേരിയില്‍നിന്നു കണ്ടെടുത്ത ചെറുവാളുകളും കീച്ചേരിയില്‍നിന്നു പിടികൂടിയവയ്ക്കു സമാനമാണ്. പിടിക്കു നീല പെയിന്റടിച്ച് പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവയും. വാളുകള്‍ സമീപകാലത്ത് നിര്‍മിച്ചതാണെന്നാണു നിഗമനം. പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss