|    May 22 Mon, 2017 9:17 pm
FLASH NEWS

പാപ്പനംകോട് ഉപതിരഞ്ഞെടുപ്പ്: ഗോദയില്‍ ആറുപേര്‍

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: പാപ്പനംകോട് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. ആറ് സ്ഥാനാര്‍ഥികളില്‍ നിന്നായി ലഭിച്ച പത്ത് സെറ്റ് പത്രികകളില്‍ എല്ലാം സ്വീകരിച്ചതായി പരിശോധനയുടെ ചുമതലയുള്ള ആര്‍ഡിഒ സബിന്‍ സമീല്‍ പറഞ്ഞു. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ അരുണ്‍ വിഷ്ണു രണ്ട് സെറ്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍ മൂന്ന് സെറ്റും ബിജെപി സ്ഥാനാര്‍ഥി ജി എസ് ആശാനാഥ് രണ്ട് സെറ്റും പത്രികകള്‍ സമര്‍പ്പിച്ചിരുന്നു.
കൂടാതെ എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി എസ് രാജനും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ മോഹനനും ആശാ രേഖയും ഓരോ സെറ്റ് പത്രിക വീതവും സമര്‍പ്പിച്ചിട്ടുണ്ട്. സൂക്ഷമ പരിശോധനയില്‍ പിഴവുകള്‍ ഒന്നു കണ്ടെത്തിയില്ല. ഇന്ന് മൂന്നു മണിവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
28നാണ് വോട്ടെടുപ്പ്. തൊട്ടടുത്ത ദിവസം വോട്ടെണ്ണല്‍ നടത്തുന്നതിനു ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്തുകഴിഞ്ഞു. ജില്ലയില്‍ മറ്റുചില തദ്ദേശ സ്ഥാപനങ്ങളില്‍കൂടി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. കൗണ്‍സിലറായിരുന്ന കെ ചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് പാപ്പനംകോട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടികജാതി ജനറല്‍ വാര്‍ഡാണ് പാപ്പനംകോട്. വാര്‍ഡിലെ താമസക്കാരന്‍ എന്ന നിലയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി കെ അരുണ്‍ വിഷ്ണു വോട്ടുതേടുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയും കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകനുമാണ് അരുണ്‍. സിഐടിയു അംഗമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനനെ വാര്‍ഡ് തിരികെ പിടിക്കുക എന്ന ദൗത്യമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. കെ ചന്ദ്രന്റെ സഹോദരി പുത്രിയാണ് ബിജെപി സ്ഥാനാര്‍ഥി ആശാനാഥ്. ചുരുങ്ങുയ കാലയളവില്‍ കൗ ണ്‍സിലറെന്ന നിലയില്‍ ചന്ദ്രന്‍ നടത്തിയ ജനകീയ ഇടപെടല്‍ ആശക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ജില്ലയില്‍ മൂന്നു വാര്‍ഡുകളിലായി 19 സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ മാസം 28നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് 19 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാര്‍ഡില്‍ ആറ് സ്ഥാനാര്‍ഥികളും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡില്‍ ഏഴ് സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലാണ് മറ്റ് ആറ് സ്ഥാനാര്‍ഥികള്‍. അക്കരവിള വാര്‍ഡില്‍ റീന, ജി പുഷ്പലത, സജീല ബീഗം, സുറുമി, സജില, റീന എന്നിവരും തൊളിക്കോട് വാര്‍ഡില്‍ ഇന്ദിര, എം പി സജിത, എം നീലിമ, ആബിദ ബഷീര്‍, സുശീല, ജെ രാജലക്ഷ്മി, സജിദ എന്നിവരും മല്‍സരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day