|    Jan 24 Tue, 2017 11:01 pm
FLASH NEWS

പാപ്പനംകോട് ഉപതിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം അവസാനിച്ചു

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: പാപ്പനംകോട് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണം അവസാനിച്ചതോടെ പ്രചാരണത്തിനു ചൂടേറുന്നു. ഇന്നലെയായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. വൈകീട്ട് 3 മണിക്ക് പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിച്ചപ്പോള്‍ ആറു സ്ഥാനാര്‍ഥികളില്‍ നിന്നായി പത്തു സെറ്റ് പത്രികകളാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി പി കെ അരുണ്‍ വിഷ്ണു രണ്ട് സെറ്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍ മൂന്നു സെറ്റും ബിജെപി സ്ഥാനാര്‍ഥി ജി എസ് ആശാനാഥ് രണ്ടു സെറ്റും പത്രികകള്‍ സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി എസ് രാജനും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ മോഹനനും ആശാ രേഖയും ഓരോ സെറ്റ് പത്രിക വീതമാണ് സമര്‍പ്പിച്ചത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി 14ന് 3 വരെയാണ് 28ന് വോട്ടെടുപ്പും അടുത്ത ദിവസം വോട്ടെണ്ണലും നടത്തുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. ജില്ലയില്‍ ചില തദ്ദേശസ്ഥാപനങ്ങളില്‍ കൂടി ഈ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
കൗണ്‍സിലറായിരുന്ന കെ ചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് പാപ്പനംകോട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടികജാതി ജനറല്‍ വാര്‍ഡാണ് പാപ്പനംകോട്. വാര്‍ഡിലെ താമസക്കാരന്‍ എന്ന നിലയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി സി കെ അരുണ്‍ വിഷ്ണു വോട്ടു തേടുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയും കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകനുമാണ് അരുണ്‍. സിഐടിയു അംഗമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനനെ വാര്‍ഡ് തിരികെപ്പിടിക്കുക എന്ന ദൗത്യമാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത്. കെ ചന്ദ്രന്റെ സഹോദരീപുത്രിയാണ് ബിജെപി സ്ഥാനാര്‍ഥി ആശാനാഥ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക