|    Jan 25 Wed, 2017 2:59 am
FLASH NEWS

പാപങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖം തിരിക്കുന്നവരാണു മലയാളികള്‍: ബ്ലസ്സി

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: വിശുദ്ധമോ അവിശുദ്ധമോ ആയ പാപങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖം തിരിക്കുന്നവരാണു മലയാളികളെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലസ്സി. അരുണ്‍ എഴുത്തച്ഛന്‍ എഴുതിയ വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പുസ്തക പ്രകാശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീക്ഷ്ണ യഥാര്‍ഥ്യങ്ങളെ സത്യമായി അംഗീകരിക്കാന്‍ നമുക്ക് മടിയാണെന്നും അദ്ദേഹം പറഞ്ഞു. മാങ്ങാട് രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ദേവദാസി വിമോചന മുന്നണി കര്‍ണ്ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ടി വി രേണുക പുസ്തകം പ്രകാശിപ്പിച്ചു. ജെ ദേവിക പുസ്തകം ഏറ്റുവാങ്ങി.
ഇന്ത്യ ഒരുപാട് പുരോഗമിച്ചെന്നു പറയുമ്പോള്‍ തന്നെ ദരിദ്രരരായ ദലിത് സ്ത്രീകള്‍ സമ്പന്നരുടെ കാമപൂര്‍ത്തിക്കായി ബലിയാടാവുന്ന കാഴ്ചയാണ് കര്‍ണാടകയിലുള്ളതെന്ന് രേണുക പറഞ്ഞു. ഹിന്ദുത്വത്തിന്റെ ഇരട്ട മുഖം വെളിപ്പെടുത്തുന്ന പുസ്തകമാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന് ജെ ദേവിക പറഞ്ഞു. ദലിത് സ്ത്രീകളെ ദേവദാസികളാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന ഹിന്ദുത്വ ശക്തികള്‍ തന്നെയാണ് സവര്‍ണ സ്ത്രീകളുടെ സദാചാര സംരക്ഷകരാവുന്നതെന്നും ദേവിക പറഞ്ഞു. എന്‍ എം ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. കെ പി പ്യാരിലാല്‍, അരുണ്‍ എഴുത്തച്ഛന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക