|    Oct 19 Fri, 2018 5:42 am
FLASH NEWS
Home   >  Kerala   >  

പാപക്കറയുള്ള ആ താരതമ്യം ഒഴിവാക്കാമായിരുന്നു; മോദിയെ ക്രിസ്തുവിനോട് ഉപമിച്ച കണ്ണന്താനത്തിന് വിശ്വാസിയുടെ കത്ത്

Published : 12th September 2017 | Posted By: mi.ptk

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിസ്തുവും ഒരുപോലെയാണെന്ന പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തെറ്റ് ഏറ്റുപറയണമെന്ന് ക്രിസ്തുമത വിശ്വാസി. കത്തിലൂടെയാണ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചത്. മോദിയെയും ക്രിസ്തുവിനെയും കൃത്യമായി മനസ്സിലാക്കാത്തതിനാലാണോ അതോ മനസ്സിലാവാത്തതുപോലെ നടിക്കുകയാണോ എന്ന സംശയത്തോടെയാണ് കത്ത് തുടങ്ങുന്നത്. പാപക്കറയുള്ള ആ താരതമ്യം ഒഴിവാക്കാമായിരുന്നു. മനുഷ്യനും ദൈവവും ക്രിസ്തുവും ആന്റി ക്രൈസ്റ്റും എങ്ങനെയാണ് ഒരേ സ്വപ്നങ്ങള്‍ കാണുകയും പങ്കിടുകയും ചെയ്യുകയെന്ന് കത്തില്‍ ചോദിക്കുന്നു. മോദിയോ ബിജെപിയോ ഏവരും തുല്യരായ ഒരു ഇന്ത്യ സ്വപ്നം കാണുന്നുണ്ടോ? ജാതി, മതം, ലിഗം എന്നിവയുടെ പേരില്‍ മാത്രം കൊല്ലപ്പെടുന്നവരുടെ കണക്ക് നോക്കൂ. ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച പോലെ സത്യത്തില്‍ അഴിമതിക്കെതിരെ പോരാടുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും കത്തിലുണ്ട്. താങ്കള്‍ പിന്തുടരുന്ന അജണ്ട അനുസരിച്ച് മുന്നോട്ട് വച്ച ഉദാഹരണങ്ങള്‍ താങ്കളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss