|    Oct 18 Wed, 2017 9:35 am
FLASH NEWS

പാന്‍മസാല വേട്ട; താക്കീതുമായി വീണ്ടും ബ്രൂണോ

Published : 13th August 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നിരോധിത പാന്‍മസാല വില്‍പനക്കാര്‍ക്ക്്് താക്കീതായി വീണ്ടും ബ്രൂണോയെത്തി. ഇന്നലെ ടൗണിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ നാര്‍കോട്ടിക് സെല്ലിലെ ബ്രൂണോ എന്ന നായ പാന്‍മാസലകള്‍ കണ്ടെടുത്തു. സംഭവത്തില്‍ രണ്ടു കച്ചവടക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തു. രാവിലെ 11ഓടെയാണ് ബ്രൂണോയുടെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരി പോലിസ് കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. കക്കോടന്‍ പമ്പിന് സമീപത്തുള്ള നജ്മിഗു സ്‌റ്റേഷനറി ഷോപ്പില്‍ നിന്നു 33 കൂള്‍ലിപ്പും ചുങ്കത്തുള്ള ബിസ്്മി സ്റ്റോറില്‍ നിന്നും 36 ഹാന്‍സടക്കം 59 നിരോധിത പാന്‍മാസാല പാക്കറ്റുകളും പിടികൂടി. കടനത്തിപ്പുകാരായ മണിച്ചിറ സ്വദേശി റഷീദ്, പുത്തന്‍കുന്ന് സ്വദേശി അഷ്‌റഫ്് എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. റെയ്ഡിന് എസ്‌ഐ ജോണി, ജൂനിയര്‍ എസ്‌ഐമാരായ പ്രശാന്ത്്, ജയന്‍, സിപിഒമാരായ അലാവുദ്ദീന്‍, സലാം, പ്രമോദ്, അബാസ്, നാര്‍കോട്ടിക് സെല്‍ സിപിഒമാരായ സനില്‍കുമാര്‍, നാള്‍ട്ടണ്‍ നേതൃത്വം നല്‍കി. ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ ഹരിയാനില്‍ നിന്നു പ്രത്യേക പരിശീലനം നേടിയ നായയാണ് ബ്രൂണോ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക