|    Sep 22 Sat, 2018 7:05 am
FLASH NEWS

പാനൂര്‍ സിഎച്ച്‌സിയിലെ എക്‌സറേ യൂനിറ്റ് തോന്നിയ പോലെ

Published : 9th June 2018 | Posted By: kasim kzm

പാനൂര്‍: പാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്‌സറേ യൂനിറ്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നു പരാതി. ഒരാഴ്ചയായി പ്രവര്‍ത്തനം നിലച്ച മട്ടാണ്. ചില ദിവസങ്ങളില്‍ ഏതാനും സമയം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞുകിടന്നിരുന്ന സെന്റര്‍ ഇന്നലെ തുറന്നെങ്കിലും മണിക്കൂറുകള്‍ക്കകം പൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു.
ഇന്നലെ രണ്ടുപേരുടെ എക്‌സ്‌റേ എടുത്ത ശേഷം ജീവനക്കാര്‍ പൂട്ടി സ്ഥലം വിടുകയായിരുന്നു.
കാരണം അന്വേഷിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ടുണ്ടാവും എന്ന അലസമായ മറുപടിയാണ് അധികൃതര്‍ നല്‍കിയതെന്ന് രോഗികള്‍ പറഞ്ഞു. ജീവനക്കാര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഏറെനേരം കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഇതുമൂലം നിരവധി പേരാണ് പ്രയാസം അനുഭവിക്കുന്നത്. ജോലിക്ക് ഹാജരാവാത്ത ദിവസങ്ങളില്‍ പോലും ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതായും പരാതിയുണ്ട്. എക്‌സ്‌റേ യൂനിറ്റ് തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ മനീഷ് പാനൂര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss