|    Mar 28 Tue, 2017 11:35 pm
FLASH NEWS

പാനൂരില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നു

Published : 29th August 2016 | Posted By: SMR

പാനൂര്‍: മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്നു. വിദ്യാര്‍ഥികളിലും  യുവാക്കളിലു മാണ് ഉപയോഗം കൂടുതലെന്നാണു കണ്ടെത്തല്‍. കഞ്ചാവ് ഉപയോഗിക്കുകയും  കൈമാറുകയും ചെയ്യുന്ന പുത്തൂര്‍ സ്വദേശികളായ 5 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ രണ്ട് ദിവസം മുമ്പ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവ് വില്‍പന സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നു പോലിസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പോലിസ് അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
പിടികൂടിയകൂട്ടികളെ പോലിസ് വിട്ടയച്ചെങ്കിലും വിദ്യാര്‍ഥികള്‍ നല്‍കിയ സൂചന പോലിസ് ഗൗരവമായി എടുത്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കക്കുട്ടികളും സ്ത്രീകളുമാണ് കഞ്ചാവ് വാഹകരായി പാനൂര്‍ മേഖലയിലെത്തുന്നത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു സുഹൃത്തുക്കള്‍ മുഖേനയും ഇത്തരം ലഹരിവ സ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗം ശീലിച്ചാല്‍ എത്ര രൂപ മുടക്കിയും അവര്‍ അത് സ്വായത്തമാക്കും. ബീഡിയിലും സിഗരറ്റിലും നിറച്ച് ആരും സംശയിക്കാത്ത രൂപത്തിലാണ് ഉപയോഗിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇതിന്റെ കൈമാറ്റക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
പാനൂര്‍, പുത്തൂര്‍, പാത്തിപ്പാലം, പൂക്കോട്, പാറാട്, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് പൊതികള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ വില്‍പനക്കാര്‍ പോലിസ് വലയത്തില്‍ പെടുമെങ്കിലും പൂര്‍വ്വാധികം ശക്തമായി തിരിച്ചുവരിയകയാണു പതിവ്. വിദ്യാലയ പരിസരങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയതോടെ സ്‌കൂള്‍ വിട്ട്  വീട്ടിലേക്ക് പോവുന്ന വഴികളിലാണ് കഞ്ചാവ് വില്‍പനക്കാര്‍ താവളമാക്കിയിട്ടുള്ളത്. രക്ഷിതാക്കളൂടെ കര്‍ശനമായ നിരീക്ഷണവും നിയമപാലകരൂടെ ശക്തമായ ഇടപെടലും കഞ്ചാവ് വില്‍പനയും ഉപയോഗവും  ഒരു പരിധിവരെ തടയാനാവുമെന്നാണു രക്ഷിതാക്കളുടെ അഭിപ്രായം. ാേചിറക്കല്‍ പഞ്ചായത്തിലെ
പൊതുശുചിമുറികള്‍ മാലിന്യമയം
പുതിയതെരു: ചിറക്കല്‍ പഞ്ചായത്തിലെ പൊതു ശുചിമുറികള്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. പുതിയതെരു കൊറ്റാളി റോഡിലെ ശുചിമുറികളാണ് പോതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവാതെ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തില്‍ മൂന്നു കക്കൂസുകളും രണ്ടു മൂത്രപ്പുരകളുമാണുള്ളത്. ശൗചാലയത്തിലേക്കുള്ള വഴിപോലും മാലിന്യം നിറഞ്ഞിരിക്കുകയാണ്.
ജില്ലയെ മൂത്രപ്പുരകളില്ലാത്ത വീടില്ലാത്ത ജില്ലയാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ്, പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പൊതുകക്കൂസ് അധികൃതരുടെ അവഗണനയില്‍ നശിക്കുന്നത്. കക്കൂസുകളിലെ ക്ലോസറ്റുകള്‍ തകരുകയും മാലിന്യങ്ങള്‍ നിറയുകയും ചെയ്തിട്ടുണ്ട്. മൂത്രപ്പുരയിലേക്കു പോവണമെങ്കില്‍ തന്നെ മാലിന്യങ്ങള്‍ക്കിടയിലൂടെ നടന്നുപോവണം. വെള്ളമോ ശുചീകരണ സംവിധാനമോ ഇല്ല. ടൈല്‍സും വാതിലുമെല്ലാം തകര്‍ന്നിരിക്കുകയാണ്. രാത്രിയായാല്‍ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയിട്ടുണ്ട്. കുപ്പികളും മറ്റും മൂത്രപ്പുരയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. കെട്ടിടത്തിനു സമീപത്തെല്ലാം മാലിന്യം കൂട്ടിയിട്ടതിനാല്‍ തെരുവുനായ ശല്യവും രൂക്ഷമാണ്. സമീപത്തു തന്നെ ഒരു എല്‍പി സ്‌കൂളും നിരവധി വീടുകളും കടകളുമുണ്ട്.
ചിറക്കല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പുതിയതെരു മാര്‍ക്കറ്റിലെ ശുചിമുറികളുടെയും അവസ്ഥ ഇതു തന്നെയാണെന്ന് പരിസരവാസികള്‍ പറയുന്നു. വെള്ളമോ വെളിച്ചമോ ഇല്ലാത്തതിനാല്‍ ഇവിടെ കയറാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. പള്ളിയിലെ കക്കൂസും ശുചിമുറികളുമാണ് പലരും ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയും ശുചീകരിച്ചും ശുചിമുറികള്‍ ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day