|    Jul 22 Sat, 2017 10:32 am
FLASH NEWS

പാനൂരില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നു

Published : 29th August 2016 | Posted By: SMR

പാനൂര്‍: മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്നു. വിദ്യാര്‍ഥികളിലും  യുവാക്കളിലു മാണ് ഉപയോഗം കൂടുതലെന്നാണു കണ്ടെത്തല്‍. കഞ്ചാവ് ഉപയോഗിക്കുകയും  കൈമാറുകയും ചെയ്യുന്ന പുത്തൂര്‍ സ്വദേശികളായ 5 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ രണ്ട് ദിവസം മുമ്പ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവ് വില്‍പന സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നു പോലിസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പോലിസ് അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
പിടികൂടിയകൂട്ടികളെ പോലിസ് വിട്ടയച്ചെങ്കിലും വിദ്യാര്‍ഥികള്‍ നല്‍കിയ സൂചന പോലിസ് ഗൗരവമായി എടുത്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കക്കുട്ടികളും സ്ത്രീകളുമാണ് കഞ്ചാവ് വാഹകരായി പാനൂര്‍ മേഖലയിലെത്തുന്നത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു സുഹൃത്തുക്കള്‍ മുഖേനയും ഇത്തരം ലഹരിവ സ്തുക്കള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്.
കഞ്ചാവ് ഉപയോഗം ശീലിച്ചാല്‍ എത്ര രൂപ മുടക്കിയും അവര്‍ അത് സ്വായത്തമാക്കും. ബീഡിയിലും സിഗരറ്റിലും നിറച്ച് ആരും സംശയിക്കാത്ത രൂപത്തിലാണ് ഉപയോഗിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇതിന്റെ കൈമാറ്റക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്.
പാനൂര്‍, പുത്തൂര്‍, പാത്തിപ്പാലം, പൂക്കോട്, പാറാട്, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് പൊതികള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ വില്‍പനക്കാര്‍ പോലിസ് വലയത്തില്‍ പെടുമെങ്കിലും പൂര്‍വ്വാധികം ശക്തമായി തിരിച്ചുവരിയകയാണു പതിവ്. വിദ്യാലയ പരിസരങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയതോടെ സ്‌കൂള്‍ വിട്ട്  വീട്ടിലേക്ക് പോവുന്ന വഴികളിലാണ് കഞ്ചാവ് വില്‍പനക്കാര്‍ താവളമാക്കിയിട്ടുള്ളത്. രക്ഷിതാക്കളൂടെ കര്‍ശനമായ നിരീക്ഷണവും നിയമപാലകരൂടെ ശക്തമായ ഇടപെടലും കഞ്ചാവ് വില്‍പനയും ഉപയോഗവും  ഒരു പരിധിവരെ തടയാനാവുമെന്നാണു രക്ഷിതാക്കളുടെ അഭിപ്രായം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക