|    Nov 18 Sat, 2017 7:25 pm
FLASH NEWS
Home   >  Kerala   >  

പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമം

Published : 15th November 2017 | Posted By: mi.ptk

പാനൂര്‍: പനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. 36കാരനായ പറമ്പഞ്ചേരി മഹമൂദിനെയാണ് ഒരു സംഘം ആളുകള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചെറുപ്പറമ്പത്ത് ചിറ്റാരിതൊടില്‍ ഇന്നലെ രാത്രിയാണ് സംഭവം.  വീട്ടില്‍ നിന്ന് ടൗണിലേക്ക് പോകുകയായിരുന്ന മഹമൂദ് സഞ്ചരിച്ച ഇന്നോവ കാറിന് നേരെ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് ഒരും സംഘമാളുകള്‍ ബോംബ് എറിയുകയും തുടര്‍ന്ന് മഹമൂദിനെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. മഹമൂദിന്റെ കൈക്കും മുഖത്തും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മഹമൂദ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക