|    Jan 24 Tue, 2017 10:56 pm
FLASH NEWS

പാനൂരില്‍ ബോംബും ആയുധങ്ങളും കണ്ടെടുത്തു

Published : 17th April 2016 | Posted By: SMR

പാനൂര്‍: ഈസ്റ്റ് എലാങ്കോട്ട് പൂട്ടിയിട്ട വീട്ടില്‍ നിന്ന് ബോംബുകളും ആയുധശേഖരവും കണ്ടെടുത്തു. ഈസ്റ്റ് എലാങ്കോട്ടെ പരേതനായ ചന്ദ്രോത്ത് നാരായണന്‍ നായരുടെ മകള്‍ ശ്രീജയുടെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീടിന്റെ ടെറസില്‍ നിന്നാണ് ആയുധശേഖരം പിടികൂടിയത്. രണ്ട് സ്റ്റീല്‍ ബോംബ്, രണ്ട് നാടന്‍ ബോംബ്, അഞ്ച് വടിവാള്‍ എന്നിവയാണ് കണ്ടെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12.—30ഓടെ എസ്‌ഐ രാജീവന്‍, എസ്‌ഐ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് റെയ്ഡ് നടത്തിയത്. ഈസ്റ്റ് എലാങ്കോട് പുല്ലമ്പി ക്ഷേത്രത്തിനു നൂറു മീറ്റര്‍ അകലെ വച്ചാണ് ആയുധശേഖരം പിടികൂടിയത്. എലാങ്കോട്ടെ തയ്യുള്ളതില്‍ സുഭാഷിനു താഴത്തെ നില വാടകയ്ക്കു കൊടുത്തതായിരുന്നു. ഉടമസ്ഥയായ ശ്രീജയെത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ടെറസില്‍ വാളുകളും ബോംബുകളും കണ്ടെത്തിയത്. തുടര്‍ന്ന് പാനൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ആയുധങ്ങള്‍ പാനൂര്‍ സ്റ്റേഷനിലേക്കു മാറ്റി. പാനൂര്‍ നഗരസഭയില്‍ ബിജെപി ഭരിക്കുന്ന വാര്‍ഡാണിത്. തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബൂത്ത് പിടുത്തം നടക്കുന്ന പ്രദേശമാണ് ഈസ്റ്റ് എലാങ്കോട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക