|    Oct 20 Fri, 2017 7:14 am

പാനൂരില്‍ ഇന്നു മുതല്‍ ഗതാതഗ പരിഷ്‌കാരം

Published : 10th April 2016 | Posted By: SMR

പാനൂര്‍: പാനൂര്‍ നഗരത്തില്‍ ഇന്നു മുതല്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി റംലയുടെ അധ്യക്ഷതയില്‍ നടന്ന ട്രാഫിക് റഗുലേറ്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ നിര്‍ദേശിക്കപ്പെട്ട സ്റ്റോപില്‍ മാത്രം നിര്‍ത്തുക, ബസ്സുകള്‍ സമയനിഷ്ഠ നിര്‍ബന്ധമായും പാലിക്കുകയും പിന്നില്‍ വരുന്ന ബസിനെ കാത്തു നില്‍ക്കാതെ യാത്രക്കാരെ കയറ്റി ഉടന്‍ പുറപ്പെടുക, കൂത്തുപറമ്പ് റോഡിലെ ഓട്ടോ പാര്‍ക്കിങ് നിര്‍ദേശിച്ച സ്ഥലത്ത് തന്നെ പാര്‍ക്കു ചെയ്യുക, ചമ്പാട് ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ ബൈപാസ് റോഡ് വഴി ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ബസ്‌സ്റ്റാന്റ് ബൈപാസ് റോഡ് നിലവിലെ സ്ഥിതി തുടരുമെന്നും പത്മാ ടാക്കീസ് റോഡ് വണ്‍വേയാക്കാനും ചമ്പാട് റോഡില്‍ ഒരു സമയത്ത് ഒരു ലോറി മാത്രമെ ചരക്കിറങ്ങാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗത തടസ്സമുണ്ടാക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക