|    Jan 23 Mon, 2017 1:44 am
FLASH NEWS

പാനുണ്ടയില്‍ നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

Published : 3rd May 2016 | Posted By: SMR

കൂത്തുപറമ്പ്: സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാനുണ്ടയില്‍ നിന്നു ഉഗ്രശേഷിയുള്ള നാല് നാടന്‍ ബോംബുകള്‍ പിടികൂടി. പാനുണ്ട ചക്യത്ത് കാവിലെ സത്യനാഥന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ മണ്‍ ഭിത്തിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് സിഐ കെ പ്രേംസദനും കതിരൂര്‍ എസ്‌ഐ ബിജുവും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബ് പിടികൂടിയത്. പിവിസി പൈപ്പില്‍ പ്ലാസ്റ്റിക്ക് അടപ്പിട്ട് മൂടി സൂക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക