|    Jun 29 Thu, 2017 11:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പാനായിക്കുളം കേസ്: 13ാം പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Published : 29th June 2016 | Posted By: SMR

കൊച്ചി: പാനായിക്കുളം സിമി ക്യാംപ് കേസിലെ 13ാം പ്രതിക്കെതിരേ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 2006 ആഗസ്ത് 15നു പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി രഹസ്യയോഗം ചേര്‍ന്നുവെന്നാണ് കേസ്. കേസിന്റെ വിചാരണയ്ക്കിടെ 13ാം പ്രതിക്കു പ്രായപൂര്‍ത്തിയായില്ലെന്നു തെളിഞ്ഞതിനാല്‍ കേസ് വേറിട്ട് വിചാരണചെയ്യുന്നതിനായി എന്‍ഐഎ കോടതി ജുവനൈല്‍ ബോര്‍ഡിലേക്കയക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് കെ രവിശങ്കര്‍ കേസില്‍ ജൂലൈ എട്ടിന് വാദംകേള്‍ക്കും.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക