|    Oct 21 Sat, 2017 5:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാനമ രേഖകള്‍: ആദായനികുതി വകുപ്പ് വിദേശരാജ്യങ്ങളുടെ സഹായംതേടി

Published : 11th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാനമ രേഖകള്‍ പുറത്തുവിട്ട കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് ആദായനികുതി വകുപ്പ് 12ഓളം വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ പ്രത്യേക അന്വേഷണസംഘമാണ് വിദേശ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ടത്. പാനമ രേഖയിലുള്ള നിരവധി കേസുകളുടെ അന്വേഷണം കക്ഷികളുടെ നിസ്സഹകരണവും നിഷേധവും മൂലം തടസ്സപ്പെട്ട സാഹചര്യത്തിലാണ് വിദേശരാജ്യങ്ങളുടെ സഹായം തേടുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പ്പെടും. നികുതി സംബന്ധമായ ഇടപാടുകള്‍ കൈമാറുന്നതിന് ഇന്ത്യക്ക് 137 രാഷ്ട്രങ്ങളുമായി കരാര്‍ നിലവിലുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്ക് നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക