|    Dec 18 Mon, 2017 3:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാനമ കള്ളപ്പണരേഖകള്‍: നവാസ് ശരീഫിന് സുപ്രിംകോടതി നോട്ടീസയച്ചു

Published : 21st October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാനമ കള്ളപ്പണരേഖകളില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ സുപ്രിംകോടതി നോട്ടീസയച്ചു. ശരീഫിനു പുറമെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും നോട്ടീസയച്ചിട്ടുണ്ട്. വിദേശത്തു കള്ളപ്പണനിക്ഷേപം നടത്തിയതിനും അഴിമതി നടത്തിയതിനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണു നടപടി.
പ്രതിപക്ഷമായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണു കോടതി നടപടി. ശരീഫിനും കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളതായി പരാതിയില്‍ പറയുന്നു.
ബ്രിട്ടനില്‍ ശരീഫിനും കുടുംബാംഗങ്ങള്‍ക്കും കള്ളപ്പണനിക്ഷേപമുള്ളതായുള്ള പാനമ രേഖകള്‍ പുറത്തുവന്നതോടെയാണു നടപടിയാവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചത്. മക്കളായ മറിയം, ഹസന്‍, ഹുസയ്ന്‍, മരുമകനായ മുഹമ്മദ് സഫ്ദര്‍, ധനകാര്യമന്ത്രി ഇഷാക് ദാര്‍, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍, ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ ചെയര്‍മാന്‍, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കെതിരെയും സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി, ജസ്റ്റിസ് ഇജാസുല്‍ അഹ്‌സാന്‍, ജസ്റ്റിസ് ഖില്‍ജി ആരിഫ് ഹുസയ്ന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss