|    Nov 18 Sat, 2017 8:13 am

പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണം; സഹകരണ ബാങ്ക് പ്രസിഡന്റ് പദവിക്കായി പിടിവലി

Published : 17th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ്് സ്ഥാനത്തെ ചൊല്ലി തര്‍ക്കം. അന്തരിച്ച പ്രസിഡന്റ്് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ഒഴിവില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ യോഗം ചേരാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മറ്റൊരു വിഭാഗം പൊളിച്ചു.  യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ കോണ്‍ഗ്രസിന് എട്ടംഗങ്ങളും മുസ്‌ലിം ലീഗിന് നാല് ഡയറക്ടര്‍മാരുമുണ്ട്. പാദൂര്‍ കുഞ്ഞാമു അന്തരിച്ച ഒഴിവില്‍ മകന്‍ ഷാനവാസ് പാദൂരിനെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഭരണ സമിതി നോമിനേറ്റ് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ്് മുസ്‌ലിം ലീഗിലെ കല്ലട്ര അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി മുന്നോട്ട് പോകുന്നതിനിടെ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയിരുന്നു. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് ഷാനവാസ് പാദൂര്‍ രംഗത്തെത്തി. കോണ്‍ഗ്രസിലെ എട്ട് ഡയറക്ടര്‍മാരില്‍ നാലുപേര്‍ ഷാനവാസിന് വേണ്ടിയും അവശേഷിക്കുന്ന നാലുപേര്‍ ഡയറക്ടറായ കൃഷ്ണന്‍ ചട്ടഞ്ചാലിന് വേണ്ടിയും രംഗത്തിറങ്ങി. ഡിസിസിയുടെ പിന്തുണ കൃഷ്ണന്‍ ചട്ടഞ്ചാലിനായതിനാ ല്‍ മുസ്‌ലിം ലീഗിന്റെ നാല് ഡയറക്ടര്‍മാരുടെയും പിന്തുണയോടെ കൃഷ്ണന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. പ്രസിഡന്റിനെ കണ്ടെത്താ ന്‍ അര്‍ബന്‍ സഹകരണ ബാങ്ക്                       ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ഷാനവാസ് ഉള്‍പ്പെടെ നാലുപേര്‍ യോഗത്തില്‍ നിന്ന് മാറി നിന്നു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക